¡Sorpréndeme!

ജയരാജനെതിരെ പാർട്ടിയിൽ പടയൊരുക്കം | Oneindia Malayalam

2017-11-13 682 Dailymotion

CPM state committee against veteran leader P Jayarajan.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി. ജയരാജൻ സ്വയം മഹത്വവത്ക്കരിക്കുകയാണെന്ന് ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റിയില്‍ വിമർശനമുയർന്നു. മഹത്വവത്ക്കരണത്തിൻറെ ഭാഗമായി ജയരാജൻ ജീവിതരേഖയും നൃത്തശില്‍പ്പവും തയ്യാറാക്കിയെന്നും പാർട്ടിക്ക് അതീതനായി വളരാനുള്ള ജയരാജൻറെ നീക്കം അനുവദിക്കാനാകില്ലെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. എന്നാല്‍ പാര്‍ട്ടിക്ക് അതീതനാവാന്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന ആരോപണത്തിനെതിരേ ജയരാജന്റെ പ്രതികരണം വികാരഭരിതമായിരുന്നു. രേഖകള്‍ തയ്യാറാക്കിയതില്‍ തനിക്കു പങ്കില്ലെന്നു അദ്ദേഹം വ്യക്തമാക്കി. കെകെ രാഗേഷ് എംപിയാണ് രേഖകള്‍ തയ്യാറാക്കിയതെന്ന് അദ്ദേഹം പ്രതികരിച്ചു.തനിക്കെതിരേയുള്ള പാർട്ടി നടപടികള്‍ പ്രതിഷേധിച്ചാണ് ജയരാജന്‍ സംസാരിച്ചത്. പാര്‍ട്ടി നീക്കം അമ്പരപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇങ്ങനെയാണെങ്കില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇനിയും തുടരാന്‍ താല്‍പ്പര്യമില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. ഇതിനു ശേഷം സംസ്ഥാന സമിതി യോഗത്തില്‍ നിന്നും അദ്ദേഹം ഇറങ്ങിപ്പോവുകയും ചെയ്തു.